മണിയൂര്‍ : ജനുവരി 10, 11 തീയതികളിൽ കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്പോർട്സ് കൗൺസിൽ അംഗീകൃത 46-ാമത് സംസ്ഥാന കാഡറ്റ്, ജൂനിയർ, അണ്ടർ 21 കരാട്ടെ മത്സരത്തിൽ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി മുഹമ്മദ് നഹാദ് സ്വർണ്ണ മെഡൽ നേടി.
കുറുന്തോടി മുഴക്കുന്നുമ്മൽ ഹമീദിന്റെയും നൂറയുടെയും മകനാണ് മുഹമ്മദ് നഹാദ്. അലൻ തിലക് കരാട്ടെ സ്കൂൾ മണിയൂരിന്റെ കുറുന്തോടി ബ്രാഞ്ചിൽ സെൻസെയ് ഹാരിസിന്റെ പരിശീലനത്തിലാണ് നഹാദ് കരാട്ടെ അഭ്യസിക്കുന്നത്. മാഹിർ, അരുൺ പ്രസാദ് എന്നിവർ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടി ജില്ലയ്ക്ക് അഭിമാനമായി.

