ശോഭന സുഹൃത്ത്,തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് ഫോണിൽ അറിയിച്ചെന്ന് ശശി തരൂര്‍

news image
Feb 27, 2024, 8:13 am GMT+0000 payyolionline.in

തൃശ്ശൂര്‍: തിരുവനന്തപുരം ലോക്സഭ സീറ്റില്‍ ബിജെപിക്ക് നിരവധി പേരുകൾ ഉയരുന്നത് നിരാശയിൽ നിന്നെന്ന് ശശി തരൂര്‍ എംപി പറഞ്ഞു.ശോഭന സുഹൃത്താണ്.മത്സരിക്കില്ലെന്ന് ഫോണിൽ തന്നെ അറിയിച്ചു.തിരുവനന്തപുരത്ത് എതിരാളികളെ വിലകുറച്ച് കാണുന്നില്ല.ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ലോക്സഭ സീറ്റുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന തിരുവനന്തപുരം സീറ്റിലേക്ക് നിരവധി  പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ട്.കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ  പേരിനു പുറമേ, നടി ശോഭനയുടെ പേരും പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോടാണ് ശശി തരൂരിന്‍റെ  പ്രതികരണം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe