![](https://payyolionline.in/wp-content/uploads/2045/09/WhatsApp-Image-2023-09-21-at-1.43.13-PM-200x300.jpeg)
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ശിശുദിനത്തിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായി കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പുതുതലമുറയ്ക്ക് മാലിന്യനിർമാർജനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, പുതിയ ആശയങ്ങൾ രൂപീകരിക്കുന്നതിനും, വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നതിനാണ് ഹരിതസഭ സംഘടിപ്പിച്ചിട്ടുള്ളത്.
![](https://payyolionline.in/wp-content/uploads/2023/11/fgfgg-300x180.jpg)
വിദ്യാർത്ഥികളുടെ പാനൽ പ്രതിനിധികളാണ് സഭ നിയന്ത്രിച്ചത്. വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ റിപ്പോർട്ട് അവതരിപ്പിച്ചു. വീഡിയോ പ്രദർശനവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനിൽകുമാർ. ടി, സ്ഥിരം സമിതി ചെയർമാൻമാരായ അതുല്യ ബൈജു, സന്ധ്യ ഷിബു, അബ്ദുൽ ഹാരിസ്, അസിസ്റ്റൻറ് സെക്രട്ടറി സി. വി മോഹനൻ, ഹെൽത്ത് ഇൻസ്പെക്ടർ വന്ദന ഡി .എസ് ആതിര പി.ടി എന്നിവർ സംസാരിച്ചു.