ശബരിമല യാത്രക്ക് പ്രത്യേക ട്രെയിനുകൾ; ദക്ഷിണ മധ്യ റെയിൽവേ അഞ്ച് വണ്ടികൾ ഓടിക്കും

news image
Nov 30, 2022, 3:12 pm GMT+0000 payyolionline.in

ന്യൂഡൽഹി: ശബരിമല തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത്​ ദക്ഷിണ-മധ്യ റെയിൽവേയും പൂർവ്വതീര റെയിൽവേയും പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന്​ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട പാസഞ്ചർ അമെനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് അറിയിച്ചു.

ദക്ഷിണ മധ്യ റെയിൽവേ 5 പ്രത്യേക വണ്ടികളാണ് പ്രഖ്യാപിച്ചത്. പൂർവ്വതീര റെയിൽവേ വിശാഖപട്ടണത്തിൽ കൊല്ലത്തിനമിടയിൽ പ്രത്യേക വണ്ടികൾ ഓടിക്കും. നന്ദേഡ്-കൊല്ലം ജംഗ്ഷൻ പ്രതിവാര സ്പെഷൽ ഫെയർ സ്പെഷൽ ഡിസംബർ ഒന്ന്​, എട്ട്​, 22 ,ജനുവരി അഞ്ച്​ തീയതികളിൽ വ്യാഴാഴ്ചകളിൽ 23.45-ന് നന്ദേഡിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച 12.55-ന് കൊല്ലം ജംഗ്ഷനിലെത്തും. പാലക്കാട് ജംക്ഷൻ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാലേലിക്കര, ഷാക്കോയൻകുളം, മാവേലിക്കര എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

അദിലാബാദ്-കൊല്ലം ജംഗ്ഷൻ സ്പെഷൽ ഫെയർ സ്പെഷൽ ഡിസംബർ 15-ന് 21.30-ന് അദിലാബാദിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച 12.55-ന് കൊല്ലം ജംഗ്ഷനിലെത്തും. വിശാഖപട്ടണം-കൊല്ലം ജംഗ്ഷൻ പ്രതിവാര സ്പെഷ്യൽ ഫെയർ സ്പെഷ്യൽ ഡിസംബർ നാല്​, 11, 18, 25, ജനുവരി ഒന്ന്, എട്ട്​, 15 തീയതികളിൽ 7.20-ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട് ജനുവരി ഒന്ന്​, 15 തീയതികളിൽ രാത്രി ഒന്നിന്​ എത്തിച്ചേരും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താൻകോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe