ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി, ലൈഫ് മിഷൻ 1436.26 കോടി, ബജറ്റ് പ്രഖ്യാപനം

news image
Feb 3, 2023, 5:41 am GMT+0000 payyolionline.in

തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി വകയിരുത്തി. എരുമേലി മാസ്റ്റർ പ്ലാന് അധികമായി 10 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും നിലക്കൽ വികസനത്തിന് 2.5 കോടിയും വകയിരുത്തിയതായി ധനമന്ത്രി ബാലഗോപാൽ ബജറ്റ് അവതരവേളയിൽ വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിക്കായി 1436.26 കോടി വകയിരുത്തിയതായും മന്ത്രി അറിയിച്ചു.

മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ഇതിനായി 1000 കോടി രൂപ അധികമായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഉല്പാദിപ്പിക്കാൻ സാധ്യതയുള്ള ഉല്പന്നങ്ങൾ കണ്ടെത്താനും ഉല്പാദനം പിന്തുണയ്ക്കാനുമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. പദ്ധതിയുടെ രൂപീകരണത്തിൽ ബന്ധപ്പെട്ട സംരംഭക ​ഗ്രൂപ്പുകളുടെയും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പും ഇതര വകുപ്പുകളും ചേർന്ന് വിപുലമായ പ്രായോ​ഗിക പദ്ധതി രൂപീകരിക്കും. കേരളത്തിലെ കാർഷിക മൂല്യവർധിത ഉല്പന്നങ്ങളുണ്ടാക്കുന്ന സ്റ്റാർട്ടപ്പുകൾക്കും മെയ്ക്ക് ഇൻ കേരളയിലൂടെ പിന്തുണ നൽകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe