ശബരിമല ദർശനത്തിനെത്തിയ തീർഥാടകരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു

news image
Dec 9, 2022, 3:37 pm GMT+0000 payyolionline.in

ശബരിമല: മണ്ഡലകാലത്ത്‌ ശബരിമല ദർശനത്തിനെത്തിയ തീർഥാടകരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. ഈ മാസം ആദ്യവാരംവരെ ശരാശരി എൺപതിനായിരത്തോളം തീർഥാടകരാണ്‌ ദർശനത്തിനെത്തിയത്. എന്നാൽ രണ്ടാംവാരം മുതൽ വർധിച്ചു. ശരാശരി തൊണ്ണൂറായിരംപേരാണ്‌ ബുക്ക്‌ ചെയ്‌തിട്ടുള്ളത്‌.

തിരക്കുവർധിച്ച സാഹചര്യത്തിൽ പ്രത്യേക ജാഗ്രതയിലാണ് സന്നിധാനം. ഓരോ വകുപ്പുകളും  പ്രവർത്തനം  കാര്യക്ഷമമാക്കി. പമ്പമുതൽ സന്നിധാനം വരെ ഘട്ടംഘട്ടമായി ക്രമീകരണം ഏർപ്പെടുത്തിയാണ് ദർശനം. പ്രധാന പാതയിൽനിന്ന്‌ തീർഥാടകർ വഴിതിരിഞ്ഞ് വനത്തിലൂടെ നടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന്‌ പൊലീസ് സ്പെഷ്യൽ ഓഫീസർ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. തിരക്ക്‌ കൂടുന്നതനുസരിച്ച്‌ സർവീസ്‌ നടത്താൻ കെഎസ്ആർടിസിയും സജ്ജമാണ്‌. നിലവിൽ ഇരുനൂറിലധികം ബസുകൾ നിലയ്ക്കൽ – -പമ്പ ചെയിൻ സർവീസിനായി ക്രമീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 189 ബസുകൾ സർവീസ് നടത്തി. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം ഇനിയും വർധിപ്പിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe