വർധിപ്പിച്ച തൊഴിൽ നികുതിക്കും ലൈസൻസ് ഫീസിനുമെതിരെ കൊയിലാണ്ടിയിൽ വ്യാപാരികൾ സംയുക്തമായി നഗരസഭ മാർച്ചും ധർണയും നടത്തി

news image
Feb 19, 2025, 12:04 pm GMT+0000 payyolionline.in

 

കൊയിലാണ്ടി: കേരളം വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി കൊല്ലം യൂണിറ്റുകളും കെ എം എ യും സംയുക്തമായി കൊയിലാണ്ടി നഗരസഭയിലേക് നടത്തിയ മാർച്ചും ധർണയും ഏകോപന സമിതിയുടെ ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി ഉദ്‌ഘാടനം ചെയ്തു. കെ കെ നിയാസ് അധ്യക്ഷത വഹിച്ചു.

ജില്ലാ നേതാക്കളായ മനാഫ് കാപ്പാട്, മണിയോത് മൂസ ഹാജി, ഷീബ ശിവാനന്ദൻ, കെ എം എ ആമേത് കുഞ്ഞമ്മദ്, ടെക്സ്റ്റൈൽസ് അസോസിയേഷൻ പ്രസിഡന്റ് ഗോപാലകൃഷ്ണൻ (ഗീത ), കൊല്ലം യൂണിറ്റ് പ്രസിഡന്റ് സത്യൻ, ശ്രീധരൻ, കൊയിലാണ്ടി യൂണിറ്റിലെ ഫാറൂഖ് കെ കെ, ഷാഹിർ ഗാലക്‌സി, റിയാസ് അബൂബക്കർ, മുതലായവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ എം രാജീവൻ സ്വാഗതവും കെ എം എ ട്രഷറർ കെ പി രാജേഷ് നന്ദിയും പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe