മൂടാടി: നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി വൻമുഖം ഗവ. ഹൈസ്കൂളിൽ ശുചിത്വ അസംബ്ലി ചേർന്നു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
പരിപാടിയിൽ മൂടാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ എം.കെ., വാർഡ് മെമ്പർ റഫീക്ക് പുത്തലത്ത്, എച്ച്.എം രാജൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് റഷീദ് കൊളറാട്ടിൽ, ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂൾ ലീഡർ ഹയ ദാനിയ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മാലിന്യമുക്ത പ്രതിഞ്ജയെടുത്തു.