വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്‌‌ദി ആഘോഷങ്ങൾക്ക് സ്‌റ്റാലിനെ ക്ഷണിച്ച് സർക്കാർ; ക്ഷണപത്രം കൈമാറി

news image
Mar 22, 2023, 12:06 pm GMT+0000 payyolionline.in

കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്‌ദി  ആഘോഷങ്ങൾക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ ക്ഷണിച്ച് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപത്രം എംകെ സ്‌റ്റാലിന് കേരളത്തിന്റെ സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ കൈമാറി. 603 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഏപ്രിൽ ഒന്നിനാണ് ആരംഭിക്കുക.

ക്ഷേത്ര വഴിയിലൂടെ അവർണ വിഭാഗത്തിന് വഴി നടക്കാൻ അനുവദിക്കാത്തതിനെതിരെ 1924 മാർച്ച് 30 മുതൽ 1925 നവംബർ 23 വരെ 602 ദിവസങ്ങളിലായാണ് സമരം നടന്നത്. ഇതിന്റെ ഓർമ്മ പുതുക്കാനാണ് സർക്കാർ 603 ദിന പരിപാടികൾ സംഘടിപ്പിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe