കൊയിലാണ്ടി : ഭാരവാഹികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം സംഘടിപ്പിച്ചു. സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ഭാരവാഹികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സൗഹൃദവും കുടുംബബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുക, പരസ്പര സഹകരണവും സ്നേഹവും വളർത്തുക, കുടുംബങ്ങളിൽ ഇസ്ലാമിക മൂല്യങ്ങളും ധാർമിക ബോധവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി ‘ഇല’ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം വിസ്ഡം ഇസ്ലാമിക ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ കെ. പി.പി അബൂബക്കർ അധ്യക്ഷത വഹിച്ചു. മുജാഹിദ് ബാലുശ്ശേരി, കെ ജമാൽ മദനി, സി. പി സാജിദ്, വി.കെ ഉനൈസ് സ്വലാഹി, ബഷീർ മണിയൂർ, മുഹമ്മദ് സൈഫുല്ല അൽഹികമി,മുസിയാഫ് കൊയിലാണ്ടി, വഹീദ തുറയൂർ,നസീന ബാലുശ്ശേരി, നദീറ പയ്യോളി, ടി.എൻ ഷക്കീർ സലഫി എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി കെ. പി. പി ഖലീലുറഹ്മാൻ, ഒ.റഫീഖ് മാസ്റ്റർ, കെ.അബ്ദുൽ നാസർ മദനി, ഒ.കെ അബ്ദുല്ലത്തീഫ്, എം. കെ മൊയ്തു, നൗഫൽ അഴിയൂർ, കാസിം ടി.ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മജീദ് മാസ്റ്റർ അരിക്കുളം സ്വാഗതവും ഷമീർ മൂടാടി നന്ദിയും പറഞ്ഞു.
സംഘടനാ പ്രവർത്തനങ്ങളുടെ വിജയത്തിന് പിന്നിൽ പ്രവർത്തകരുടെ കുടുംബങ്ങളുടെ പിന്തുണയും സഹകരണവും നിർണായകമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. തിരക്കേറിയ സംഘടനാ പ്രവർത്തനങ്ങൾക്കിടയിലും കുടുംബത്തിന് അർഹമായ പരിഗണന നൽകാനും കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹവും ആശയവിനിമയവും വർധിപ്പിക്കാനും സംഗമം ആഹ്വാനം ചെയ്തു.
കുട്ടികളിൽ ധാർമികവും സാമൂഹികവുമായ മൂല്യങ്ങൾ വളർത്തുന്നതിനും കുടുംബത്തെ സ്നേഹത്തിന്റെയും സഹകരണത്തിന്റെയും കേന്ദ്രമാക്കി മാറ്റുന്നതിനും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും സംഗമം വിലയിരുത്തി. വിവിധ സൗഹൃദ, വിജ്ഞാന, വിനോദ പരിപാടികളും സംഗമത്തിന്റെ ഭാഗമായി നടന്നു.
