കോഴിക്കോട്: കൊടുവള്ളി നെല്ലാംകണ്ടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴു പേർക്കു പരുക്കേറ്റു. വ്യാഴാഴ്ച രാത്രി 12.30 ഓടെയാണ് അപകടം. ഗൂഡല്ലൂരിലേക്കു വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.