വിജയാവേശത്തിൽ മുല്ലപ്പള്ളിയെ കണ്ട് കെ. പ്രവീൺ കുമാർ

news image
May 5, 2026, 12:03 pm GMT+0000 payyolionline.in

വടകര: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ നിയുക്ത എം.എൽ.എയും ഡി.സി.സി പ്രസിഡന്റുമായ കെ. പ്രവീൺ കുമാർ മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർശിച്ചു. മുല്ലപ്പള്ളിയുടെ ചോമ്പാലയിലെ വസതിയിലെത്തിയാണ് സന്ദർശനം നടത്തിയത്.

ഡി.സി.സി പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളിലും തദ്ദേശ, ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയങ്ങളിലും മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയ സേവനങ്ങളും മാർഗനിർദ്ദേശങ്ങളും മറക്കാൻ കഴിയില്ലെന്ന് പ്രവീൺ കുമാർ പറഞ്ഞു. പാർട്ടിയെയും മുന്നണിയെയും ജില്ലയിൽ വിജയപഥത്തിൽ എത്തിക്കുന്നതിൽ പ്രവീൺ കുമാർ നടത്തിയ ചിട്ടയായ പ്രവർത്തനം പ്രശംസനീയമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

യു.ഡി.എഫ് നേതാക്കളായ വി.പി. ദുൽഖിഫിൽ, രാജേഷ് കീഴരിയൂർ, പറമ്പത്ത് പ്രഭാകരൻ, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, നസീർ വീരോളി എന്നിവരും പ്രവീൺ കുമാറിനൊപ്പമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe