വാവള്ളാട്ട് അഷ്‌റഫിന്റെ ഓർമ്മക്കായി ‘ഓർമ്മമരം’: പേരാൽ നട്ട് സമൃദ്ധി സ്വയംസഹായ സംഘം

news image
Jun 24, 2023, 3:10 am GMT+0000 payyolionline.in

കൊയിലാണ്ടി: കാരയാട് തണ്ടയിൽതാഴ കഴിഞ്ഞ ദിവസം ചങ്ങരംവെള്ളിയിൽ അന്തരിച്ച വാവള്ളാട്ട് അഷ്‌റഫിന്റെ ഓർമ്മക്കായി തണ്ടയിൽതാഴ ‘ഓർമ്മമരം’ എന്നപേരിൽ പേരാൽ നട്ടു. സമൃദ്ധി സ്വയംസഹായ സംഘം സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്തംഗം എ കെ ശാന്ത പേരാൽ നട്ട് ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡന്റ്‌ പി ടി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. യു പി ശിവാനന്ദൻ സ്വാഗതവും ടി സുരേന്ദ്രൻ നന്ദിയും പറഞ്ഞു. അഷ്‌റഫിന്റെ കുടുബംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe