പയ്യോളി: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിൽ മുതിർന്ന പൗരന്മാർക്കായി നടപ്പാക്കുന്ന ആരോഗ്യസുരക്ഷാ പദ്ധതിയായ വയോമിത്രം (പയ്യോളി മുൻസിപ്പാലിറ്റി ) പദ്ധതിക്ക് ഡോക്ടേഴ്സ് ലാബ് പയ്യോളി ഉടമ ഷാജി പുഴക്കൂൽ റെഫ്രിജറേറ്റർ കൈമാറി.
വയോമിത്രം പദ്ധതിയുടെ കീഴിൽ ചികിത്സ തേടുന്ന രോഗികൾക്കായി വിതരണം ചെയ്യുന്ന ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനാണ് റെഫ്രിജറേറ്റർ കൈമാറിയത്. മുതിർന്ന പൗരന്മാരുടെ ആരോഗ്യപരിചരണ രംഗത്ത് വയോമിത്രം പദ്ധതി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഈ സഹായം.
ചടങ്ങിൽ വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ. അരാന്റ ക്രിസ്റ്റഫർ, സ്റ്റാഫ് നഴ്സ് സിസ്റ്റർ ലിൻജു, JPHN ഷീബ, വിനോദൻ മാണിക്കോത്ത് എന്നിവർ സംസാരിച്ചു. മുതിർന്ന പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തിനായി നടത്തുന്ന വയോമിത്രം പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ പിന്തുണയും സഹകരണവും ആവശ്യമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
