വയനാട് കമ്പളക്കാട്  ലോട്ടറി വ്യാപാരി തൂങ്ങിമരിച്ച നിലയിൽ …

news image
Jul 30, 2023, 2:14 pm GMT+0000 payyolionline.in

വയനാട് : വയനാട് കമ്പളക്കാട് ലോട്ടറി വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എം.എ. ലോട്ടറി ഏജൻസി ഉടമ പറളിക്കുന്ന് സ്വദേശി സുകുമാരനെയാണ് രാവിലെ കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കട തുറക്കാതായതോടെ സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് സുകുമാരനെ കണ്ടെത്തിയത്. പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. മരണത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തതയില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe