വയനാട് അമ്മയും കുഞ്ഞും പുഴയിൽ ചാടിയ സംഭവം; യുവതി മരിച്ചു, നാലുവയസുകാരിക്കായി തെരച്ചിൽ തുടരുന്നു

news image
Jul 14, 2023, 2:26 pm GMT+0000 payyolionline.in

വയനാട്: വെണ്ണിയോട് പുഴയിൽ ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.  പാത്തിക്കൽ അനന്തഗിരിയിൽ ദർശനയാണ് (32) മരിച്ചത്. മകള്‍ ദക്ഷയെയും എടുത്താണ് ഇന്നലെ ദര്‍ശന പുഴയില്‍ ചാടിയത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദര്‍ശന. മകൾ ദക്ഷയ്ക്കായി പുഴയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കുഞ്ഞുമായി ദർശന പുഴയിൽ ചാടിയത്. നിലവിളി കെട്ടു എത്തിയ അയൽവാസികൾ ആണ് ദർശനയെ രക്ഷിച്ചത്.

രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും എത്തിയിട്ടുണ്ട്. മകളുമായി അമ്മ പുഴയിൽ ചാടിയത് ഇന്നലെ വൈകീട്ടാണ്. നാട്ടുകാർ രക്ഷിച്ച ദ‍ർശന നിലവിൽ ചികിത്സയിൽ തുടരുകയായിരുന്നു. എന്നാൽ ദക്ഷയെ കണ്ടെത്താനായിരുന്നില്ല. നാട്ടുകാരാണ് അമ്മ ദർശനയെ രക്ഷപ്പെടുത്തി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെണ്ണിയോട് സ്വദേശി ഓം പ്രകാശിന്റെ ഭാര്യയാണ് ദർശന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe