നന്തി ബസാർ: വന്മുഖം കോടിക്കൽ എ.എം യു പി സ്കൂളിലെ എൽ.എസ് എസ്, യു.എസ് എസ് പരീഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ‘വിജയ വീഥി’ എന്ന പേരിൽ പരിശീലനക്ലാസ് സംഘടിപ്പിച്ചു. ബഡിങ് റൈറ്റേർസ് സാഹിത്യ ശില്പശാല നയിച്ചവർക്കുള്ള അനുമോദനവും സ്കൗട് കാംപ് അംഗങ്ങൾക്കുള്ള സർടിഫിക്കറ്റ് വിതരണവും ഇതോടനുബന്ധിച്ച് നടത്തി.
പ്രമുഖ മോട്ടിവേറ്റർ ഷർഷാദ് കെ. പി. ക്ലാസ് നയിച്ചു. മാനേജർ എൻ.പി. മമ്മദാജി ഉൽഘാടനം ചെയ്തു. പി. ഹാഷിമിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ
ഫൈസൽ എർണോത്ത് സ്വാഗതവും സഹീറ ഇ.കെ. നന്ദിയും പറഞ്ഞു.