ന്യൂ ഡൽഹി: വനിതാ ഏഷ്യ കപ്പ് ട്വന്റി 20യിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ ഗംഭീര വിജയം. പാക്കിസ്ഥാൻ മുന്നോട്ടുവെച്ച 56 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 8.1 ഓവറിൽ ലക്ഷ്യം കണ്ടു. ഹർമൻപ്രീത് കൗർ (18), ദീപ്തി ശർമ (12) എന്നിവർ പുറത്താകാതെ നിന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഷഫാലി വെർമ (12), സ്മൃതി മന്ദാന (9), പ്രതിക റവാൽ (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാനെ 55 റൺസിന് ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു. ട്വന്റി 20യിൽ പാക്കിസ്ഥാന്റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ശ്രീ ചരണിയും പ്രേമ റാവത്തുമാണ് പാക്ക് നിരയെ തകർത്തത്. പാക്കിസ്ഥാൻ നിരയിൽ മുനീബ അലി (13), ഷവാൽ സുൾഫിക്കർ (14) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. മൂന്ന് താരങ്ങൾ റണ്ണൊന്നുമെടുക്കാതെ പുറത്തായി.
