വടകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു

news image
Oct 30, 2023, 4:27 pm GMT+0000 payyolionline.in

വടകര: വടകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ വയോധികൻ സ്റ്റേഷന് പുറത്ത് കുഴഞ്ഞു വീണു മരിച്ചു. വെള്ളികുളങ്ങര കോമത്ത് ഹംസ ഹാജി (68)ആണ് മരിച്ചത്. പൊലീസ് സ്റ്റേഷനിൽ എത്തുന്നതിന് മുൻപേ വഴിയിലാണ് കുഴഞ്ഞു വീണത്. ഉടൻതന്നെ പൊലീസ് ഉദ്യോഗസ്ഥർ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് ഇയാൾ സ്റ്റേഷൻ കോമ്പൗണ്ടിൽ എത്തിയത്. ഭാര്യ: പരേതയായ ജമീല. മക്കൾ: മജീദ്, ഷംസീറ, ഷഹന ,റഹീമ, ഷാഫി. മരുമക്കൾ : റഷീദ്, ലത്തീഫ് , ഷുഹൈബ്, അമീറ, സഫ. സഹോദരങ്ങൾ: അമീർ, മുസ്തഫ, നബീസു, പരേതരായ അസീസ്, കുഞ്ഞാമി. ഖബറടക്കം ചൊവ്വ രാവിലെ ഒമ്പതിന് വെള്ളികുളങ്ങര വള്ളിക്കാട് ജുമാ മസ്ജിദിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe