വടകര: വടകര ടൗണിൽ പാർക്ക് റോഡിൽ ഫാമിലി വെഡിംഗ് , മലബാർ ഗോൾഡ് എന്നിവയുടെ പാർക്കിംഗ് ഗ്രൗണ്ടിലെ അടിക്കാടിനും പുല്ലിനും തീപിടിച്ചു. ഗ്രൗണ്ടിന്റെ ഒരു വശത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ഉടനെ വടകര അഗ്നിശമന സേന തീയണച്ചു.
സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ഒ . അനീഷിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ കെ. സന്തോഷ്., ടി. ഷിജേഷ്, മനോജ് കിഴക്കെക്കര, എസ്.ആർ സാരംഗ് , എൻ.സത്യൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.
Video Player
00:00
00:00