വടകര നഗരത്തിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കണമെന്ന് യുഡിഎഫ് ആർ എം പി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു

news image
Jun 26, 2024, 6:29 am GMT+0000 payyolionline.in

വടകര: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മൂരാട് മുതൽ അടയ്ക്കാതെരു ജംഗ്‌ഷൻ വരെ നിലനിൽക്കുന്ന രൂക്ഷമായ ഗതാഗത കുരുക്ക് അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് യുഡിഎഫ് ആർ എം പി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഗതാഗത കുരുക്ക് മൂലം വാഹന യാത്രക്കാർ വലഞ്ഞിരിക്കുകയാണ്.

പല റോഡുകളിൽ നിന്ന് സർവ്വീസ് റോഡിലേക്ക് കയറാൻ കഴിയാത്ത സ്ഥിതിയാണ്. പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിലിൻറ്റെ ഒന്നാം ഘട്ട പര്യടനം ജൂലായ് എട്ടിന് നടത്താനും തീരുമാനിച്ചു. ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ വേണു, എൻ പി അബ്ദുള്ള ഹാജി, എം സി വടകര, പ്രദീപ് ചോമ്പാല, പറമ്പത്ത് പ്രഭാകരൻ, കുളങ്ങര ചന്ദ്രൻ, പുറന്തോടത്ത് സുകുമാരൻ, പി എസ് രഞ്ജിത്ത് കുമാർ, എം ഫൈസൽ, പി.ശ്രീജിത്ത്, എൻ പി ഭാസ്‌ക്കരൻ, അഡ്വ: നജ്മൽ പി ടി, കെ, വി കെ പ്രേമൻ, യു എ റഹീം, ടി സി രാമചന്ദ്രൻ, സി കെ ഹരിദാസ്, സുബിൻ മടപ്പള്ളി, ഹാഷിം കാളംകുളം, കെ അൻവർ ഹാജി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe