വടകര- കൊയിലാണ്ടി താലൂക്കിലെ റവന്യു പട്ടയ മേള ഒക്ടോബർ 1 ന്

news image
Sep 24, 2024, 3:22 pm GMT+0000 payyolionline.in

വടകര: ആർഡിഒ ഓഫീസ് പരിധിയിൽ വരുന്ന കൊയിലാണ്ടി, വടകര താലൂക്കിലെ റവന്യു പട്ടയ മേള ഒക്ടോബർ ഒന്നിന് പകൽ 2 മണിക്ക് വടകര ടൗൺ ഹാളിൽ നടക്കും. മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി മുഹമ്മദ് റിയാസ്, എം പി, എം എൽ എ മാരടക്കം ജന പ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ സംസാരിക്കും. ആയിരം പേർക്ക് പട്ടയം നൽകും.. സംസ്ഥാന സർക്കാറിൻ്റ 100 ദിന പരിപാടിയുടെ ഭാഗമായാണ് പട്ടയ മേള സംഘടിപ്പിക്കുന്നത്.

പട്ടയം വാങ്ങാനായി ടൗൺ ഹാളിൽ പ്രത്യേക കൗണ്ടർ സംവിധാനം ഉണ്ടാവും. സ്വാഗത സംഘം രൂപീകരിച്ചു. യോഗം കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. റവന്യു വകുപ്പിന്റെ സേവനം വീട്ടു മുറ്റത്ത് എത്തിക്കാൻ നടപടി ഊർജിതമാക്കിയതായി അദ്ദേഹം പറഞ്ഞു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി. ആർ ഡി ഒ ഷാമിൽ സെബാസ്റ്റ്യൻ, ആർ സത്യൻ, ടി വി ബാലകൃഷ്ണൻ, പ്രദീപ് ചോമ്പാല,, വി പി അബ്ദുള്ള, പി എം മുസ്തഫ, ബിജു കായക്കൊടി, പി സജീവ് കുമാർ, സി കെ കരീം, സി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി  ഇ കെ വിജയൻ ചെയർമാൻ, ഷാമിൽ സെബാസ്റ്റ്യൻ ജനറൽ കൺവീനർ , സി രഞ്ചിത്ത് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe