വടകരയിൽ കടലാക്രമണം രൂക്ഷം; വീടുകൾ വെള്ളത്തിൽ

news image
Jul 23, 2024, 3:13 pm GMT+0000 payyolionline.in

വടകര: നഗരസഭാ പ്രദേശത്ത് കടലാക്രമണം രൂക്ഷം. സാൻഡ് ബാങ്ക്സ്, അഴിത്തല, പാണ്ടികശാല വളപ്പിൽ, പുറങ്ങര, കുരിയാടി ഭാഗങ്ങളിൽ ശക്തമായ തിരയടി മൂലം ജനങ്ങൾ ആശങ്കയിലായി. ഭിത്തി തകർന്ന ഭാഗത്തു കൂടെ കടൽ വെള്ളം കയറുകയാണ്. അഴിത്തലയിൽ പല വീടുകളുടെയും പിൻവശം വരെ വെള്ളം എത്തുന്നുണ്ട്. കടൽഭിത്തിയും കടന്ന് 5 മീറ്റർ ഉയരത്തിൽ വരെ വെള്ളം അടിച്ചു കയറി. പലയിടത്തും തിരമാലയ്ക്കൊപ്പം മാലിന്യങ്ങളും അടിഞ്ഞു കൂടുന്നു. പടൻ വളപ്പിൽ ഭാഗത്ത് അഞ്ചും അഴീക്കൽ പറമ്പിൽ അൻപത്തിയാറും വീടുകളിൽ വെള്ളം കയറി. ഇവരോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടു.

വാർഡ് കൗൺസിലർ പി.വി.ഹാഷിം, വില്ലേജ് ഓഫിസർ വി.കെ.രതീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. മുകച്ചേരി, കൊയിലാണ്ടി വളപ്പ്, കുരിയാടി എന്നിവിടങ്ങളിലും കടലാക്രമണം ശക്തമാണ്. തണലിനു സമീപം റോഡ് കടൽ കയറി ഇത്തവണയും റോഡ് തകർന്നു. പാണ്ടികശാല വളപ്പിൽ ശക്തമായ തിരയടിയിൽ നൂറോളം വീടുകളാണ് ഭീഷണിയിൽ. പല വീടുകളുടെയും ഓട് തിരയടിയിൽ തകർന്നു. ഭിത്തിയിലേക്ക് വെള്ളം അടിക്കുന്നതും ഭീഷണിയാണ്. ഇവിടെ ഭിത്തി പണിയാൻ 4 കോടി രൂപയുടെ പദ്ധതിയുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ലെന്ന് വാർഡ് കൗൺസിലർ പി.എസ്.അബ്ദുൽ ഹക്കിം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe