വടകര : കരിമ്പനപാലത്തെ നിക്ഷാൻ ഇലക്ട്രോണിക്സിന്റെ ഗോഡൗണിൽ തീപിടുത്തം. ഇന്ന് രാവിലെ 7:15 നായിരുന്നു തീപിടുത്തം. യുപിഎസ് ബാറ്ററിയിൽ നിന്ന് തീയും പുകയും ഉയർന്നതിനെ തുടർന്ന് ജീവനക്കാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് വടകര അഗ്നിരക്ഷാനിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ എഞ്ചിൻ എത്തി തീ പൂർണമായും കെടുത്തി. ലക്ഷങ്ങൾ വിലവരുന്ന ഇലക്ട്രിക് ഉപകരണങ്ങളാണ് ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉള്ളതായാണ് വിവരം.
വടകര ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ആർ ദീപക്കിന്റെ നേതൃത്വത്തിൽ ബിജു കെ.പി, ഷൈനേഷ് എ.പി, റാഷിദ് എം.ടി, അമൽ രാജ്, ഷിജേഷ് ടീ, അർജുൻ സി.കെ, വിജീഷ് കെ.എം, കെ സന്തോഷ്, സുബൈർ കെ, ആർ രതീഷ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.