രാഷ്ട്രപതിയിൽനിന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി ഇന്ദ്രന്‍സ്‌

news image
Oct 17, 2023, 11:17 am GMT+0000 payyolionline.in

69ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ആരംഭിച്ചു. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസ് പ്രത്യേക പുരസ്കാരം സ്വീകരിച്ചു.

മികച്ച സിനിമക്കുള്ള പുരസ്കാരം ഹോം സിനിമയുടെ നിർമാതാവ് വിജയ് ബാബു ഏറ്റുവാങ്ങി. നായാട്ടിന് തിരക്കഥയൊരുക്കിയ ഷാഹി കബീർ മികച്ച തിരക്കഥാകൃത്തിനും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ‘മേപ്പടിയാന്‍’ സംവിധായകൻ വിഷ്ണു മോഹനും സ്വീകരിച്ചു. ആവാസവ്യൂഹമാണ് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരത്തിന് അർഹമായിരുന്നത്. എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്.

ഫീച്ചര്‍ വിഭാഗം

ഫീച്ചര്‍ ഫിലിം- റോക്കട്രി: ദ നമ്പി എഫക്ട്

നടന്‍- അല്ലു അര്‍ജുന്‍(പുഷ്പ)

നടി- ആലിയ ഭട്ട് (ഗംഗുഭായ് കത്ത്യാവാടി), കൃതിസനോണ്‍(മിമി)

സഹനടന്‍- പങ്കജ് ത്രിപാഠി (മിമി)

സഹ നടി- പല്ലവി ജോഷി (കശ്മീര്‍ ഫയല്‍സ്)

ബാലതാരം- ഭവിന്‍ റബാരി (ഛെല്ലോ ഷോ)

തിരക്കഥ (ഒറിജിനല്‍)- ഷാഹി കബീര്‍ (നായാട്ട്)

അഡാപ്റ്റഡ് തിരക്കഥ- സഞ്ജയ് ലീലാ ഭന്‍സാലി, ഉത്കര്‍ഷിണി വസിഷ്ട്(ഗംഗുഭായി കത്ത്യാവാടി)

ഡയലോഗ്-ഉത്കര്‍ഷിണി വസിഷ്ട്, പ്രകാശ് കപാഡിയ(ഗംഗുഭായി കത്ത്യാവാടി)

ഛായാഗ്രഹണം- സര്‍ദാര്‍ ഉധം(അവിക് മുമുഖോപാധ്യായ)

സംഗീത സംവിധായകന്‍- ദേവിശ്രീ പ്രസാദ്(പുഷ്പ)

സംഗീത സംവിധായകന്‍ (പശ്ചാത്തലം)- എം.എം. കീരവാണി (ആര്‍.ആര്‍.ആര്‍)

ഗായിക- ശ്രേയ ഘോഷാല്‍(മായവാ ഛായാവാ- ഇരവിന്‍ നിഴല്‍)

ഗായകന്‍- കാലാഭൈരവ(കൊമരം ഭീമുഡോ- ആര്‍ആര്‍ആര്‍)

ഗാനരചയിതാവ്: ചന്ദ്രബോസ് (ആര്‍ആര്‍ആര്‍)

നവാഗത സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്‌കാരം- വിഷ്ണു മോഹന്‍(മേപ്പടിയാന്‍)

എഡിറ്റിങ്- സഞ്ജയ് ലീലാ ഭന്‍സാലി(ഗംഗുഭായി കത്ത്യാവാടി)

കോസ്റ്റിയൂം ഡിസൈനര്‍- വീര കപൂര്‍(സര്‍ദാര്‍ ഉധം)

പ്രൊഡക്ഷന്‍ ഡിസൈന്‍- ദിമിത്രി മലിച്ച്

ഓഡിയോഗ്രഫി- അരുണ്‍ അശോക്, സോനു കെ.പി.(ചവിട്ട്), അനീഷ്(സര്‍ദാര്‍ ഉധം), സിനോയ് ജോസഫ്(ഝില്ലി)

സംഘട്ടന സംവിധാനം -കിംഗ് സോളമന്‍(ആര്‍.ആര്‍.ആര്‍)

നൃത്തസംവിധാനം- പ്രേം രക്ഷിത്(ആര്‍.ആര്‍.ആര്‍)

പരിസ്ഥിതി ചിത്രം- ആവാസവ്യൂഹം

ജനപ്രിയചിത്രം- ആര്‍.ആര്‍.ആര്‍

മലയാളം സിനിമ- ഹോം

തമിഴ് സിനിമ- കടൈസി വിവസായി

കന്നട സിനിമ- 777 ചാര്‍ളി

തെലുങ്ക് സിനിമ- ഉപ്പേന

ഹിന്ദി സിനിമ- സര്‍ദാര്‍ ഉധം

മറാഠി സിനിമ- ഏക്ദാ കായ് സാലാ

ആസാമീസ് സിനിമ- ആനുര്‍

ബംഗാളി സിനിമ- കാല്‍കോക്കോ

ഗുജറാത്തി സിനിമ- ലാസ്റ്റ് ഫിലിം ഷോ

നോണ്‍ ഫീച്ചര്‍ വിഭാഗം

സിനിമ- ചാന്ദ് സാന്‍സേ(പ്രതിമ ജോഷി)

പരിസ്ഥിതി ചിത്രം- മൂന്നാം വളവ്(ആര്‍.എസ്. പ്രദീപ്)

ഷോര്‍ട്ട് ഫിലിം ഫിക്ഷന്‍- ദാല്‍ഭാട്

ആനിമേഷന്‍ ചിത്രം- കണ്ടിട്ടുണ്ട്(അദിതി കൃഷ്ണദാസ)

പ്രത്യേക പരാമര്‍ശം- ബാലേ ബംഗാര

സംഗീതം- ഇഷാന്‍ ദേവച്ഛ(സക്കലന്റ്)

റീ റെക്കോര്‍ഡ്ങ്- ഉണ്ണിക്കൃഷ്ണന്‍

സംവിധാനം- ബാകുല്‍ മാത്യാനി(സ്‌മൈല്‍ പ്ലീസ്)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe