‘രാമായണം മോദി വായിച്ചിട്ടുണ്ടാവില്ല’; എഴുത്തുകാരൻ കെ.വി. സജയിനെതിര​െ സംഘപരിവാറി​െൻറ വധഭീഷണി

news image
Jan 22, 2024, 7:37 am GMT+0000 payyolionline.in

വടകര: എഴുത്തുകാരനും പ്രഭാഷകനും മടപ്പള്ളി ഗവ. അധ്യാപകനുമായ കെ.വി. സജയിനെതി​രെ സംഘ്പരിവാർ ഭീഷണി. വടകര മണിയൂരിലെ ഒരു വായനശാലാ സാംസ്കാരിക യോഗത്തിൽ സംസാരിച്ചു പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. പ്രഭാഷണത്തിനിടെയുള്ള സജയുടെ വാക്കുകളാണ് സംഘ്പരിവാർ അനുകൂലികളെ പ്രകോപിപ്പിച്ചത്. എഴുത്തുകാരനും അസാമാന്യ വായനക്കാരനുമായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്ന് സജീവ് പ്രഭാഷണത്തിൽ പറഞ്ഞിരുന്നു.

 

ഇന്നത്തെ പ്രധാനമന്ത്രി എന്തെങ്കിലും വായിക്കുന്നുണ്ടോ എന്നറിയില്ല. രാമായണം പോലും അദ്ദേഹം വായിച്ചിട്ടുണ്ടാവാൻ ഇടയില്ല എന്നാണ് സമീപകാല പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് എന്നും സജയ് പറഞ്ഞു. ഇതാണ് പ്രകോപനത്തിന് കാരണമായത്. ഭീഷണിയുണ്ടായ സാഹചര്യത്തില സജയിനെ അനുകുലിച്ച് കൊണ്ട് സാംസ്കാരിക നായകരും ജനാധിപത്യ വിശ്വാസികളും രംഗത്തെത്തികഴിഞ്ഞു.സാമൂഹിക മാധ്യമങ്ങളിൽ സജയിനനുകൂലമായി നിലപാടെടുത്തവർ ഏറെയാണ്. പ്രമുഖ സാഹിത്യകാരൻ അശോകൻ ചരുവിൽ ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ച് കഴിഞ്ഞു. ഫേസ് ബുക്കിലിട്ടപോസ്റ്റിലൂടെയാണ് പ്രതികരണം.

പോസ്റ്റ് പൂർണരൂപത്തിൽ
കെ.വി.സജയിനെതിരെ സംഘപരിവാറിൻ്റെ വധഭീഷണി. പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ സാഹിത്യ വിമർശകനാണ് കെ.വി.സജയ്. മടപ്പള്ളി ഗവ.കോളേജിലെ അധ്യാപകനാണ്. മികച്ച പ്രഭാഷകൻ. കഴിഞ്ഞദിവസം അദ്ദേഹം സംഘപരിവാർ ആക്രമണത്തിനും നേരിട്ടുള്ള വധഭീഷണിക്കും വിധേയനായിരിക്കുന്നു.
വടകര മണിയൂരിലെ ഒരു വായനശാലാ സാംസ്കാരിക യോഗത്തിൽ സംസാരിച്ചു പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. എഴുത്തുകാരനും അസാമാന്യ വായനക്കാരനുമായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്ന് സജീവ് പ്രഭാഷണത്തിൽ പറഞ്ഞിരുന്നു. ഇന്നത്തെ പ്രധാനമന്ത്രി എന്തെങ്കിലും വായിക്കുന്നുണ്ടോ എന്നറിയില്ല. രാമായണം പോലും അദ്ദേഹം വായിച്ചിട്ടുണ്ടാവാൻ ഇടയില്ല എന്നാണ് സമീപകാല പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് എന്നും സജീവ് പറഞ്ഞു.
ഇതിൽ പ്രകോപിതരായാണ് സംഘപരിവാർ ആക്രമണം നടത്തിയത്. സദസ്സിനു പുറത്ത് നിന്ന് പ്രസംഗം കേട്ടുകൊണ്ടിരുന്ന ഒരു ഭടൻ സജീവിൻ്റെ അടുത്തുവന്ന് കൈപിടിച്ച് തിരിക്കുകയും കത്തികയറ്റി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നമ്മുടെ രാജ്യം ഇനിയും മതരാഷ്ട്രം ആയിട്ടില്ല. ആക്കാനുള്ള പുറപ്പാടിലാണ് ആർ.എസ്.എസുകാരും നരേന്ദ്രമോദിയും. എങ്ങനെയായിരിക്കും ഒരു മതരാഷ്ട്രത്തിലെ മനുഷ്യജീവിതം, ആത്മാവിഷ്ക്കാരം എന്നതിൻ്റെ സൂചനയാണ് കെ.വി.സജയിനെതിരായ ആക്രമണത്തിലൂടെ തെളിയുന്നത്.
കേരളം ഈ ഭീഷണിയെ അനുവദിക്കരുത്.
അശോകൻ ചരുവിൽ
22 01 2024

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe