ദുബായ് : യുഎഇയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിലും ആലിപ്പഴവർഷത്തിലും വ്യാപക നാശനഷ്ടങ്ങൾ. പുലർച്ചെ മൂന്നരയോടെയാണ് മഴ തുടങ്ങിയത്. ദുബായ്, അബുദാബി എമിറേറ്റുകളില്‍ അഞ്ച് മണിവരെ മഴ തുടര്‍ന്നു.
അല്‍ഐനില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. നൂറുകണക്കിന് കാറുകളുടെ ചില്ലുകള്‍ ആലിപ്പഴം വീണ് തകര്‍ന്നു. ഇത്രയും വലിയ തോതിലുള്ള ആലിപ്പഴവർഷം ആദ്യമായാണ് അല്‍ഐനില്‍ ഉണ്ടാകുന്നത്.
ആസ്ബറ്റോസ് മേല്‍കൂരകളുള്ള വില്ലകള്‍ വ്യാപകമായി തകര്‍ന്നു. ചില വില്ലകളില്‍ അലങ്കരിച്ച പ്ലൈവുഡുകളുടെ മേല്കൂരയാണ്. ഇത് മഴയിലും ഐസ് വീഴ്ചയിലും താഴേക്ക് പതിച്ചു.അല്‍ഐന്‍ അല്‍ജിമി സ്കൂളിലെ അധ്യാപിക ഡോ. വിനിയുടെവീടും തകര്‍ന്നതില്‍ ഉള്‍പ്പെടുന്നു.
മഴയുടെ ശക്തി 11 മണിയോടെ കുറഞ്ഞു. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് കനത്ത മഴ അനുഭവപ്പെട്ടത്. ഉം അല്‍ ഖ്വയ്ന്‍, അജ്മാന് എന്നീ പ്രദേശത്ത് മഴയുടെ ശക്തി താരതമ്യേന കുറവായിരുന്നു.