പയ്യോളി: ദേശീയപാതയുടെ സര്‍വ്വീസ് റോഡില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് നന്തിയിൽ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ഇന്ന് അതിരാവിലെ നന്തി ടൌണിന് സമീപത്തായി തിക്കോടിയില്‍ നിന്നുള്ള സര്‍വ്വീസ് റോഡിലാണ് മരത്തടിയുമായി പോവുകയായിരുന്ന ലോറി കുടുങ്ങിയത്. യന്ത്ര തകരാറിനെ തുടര്‍ന്നു ലോറിയിലുള്ള ലോഡ് ഒരു വശത്തേക്ക് ചെരിയുകകൂടി വന്നതോടെ മറ്റ് വാഹനങ്ങള്‍ കടന്ന് പോകാന്‍ പറ്റാത്ത അവസ്ഥയായി.
ഒടുവില്‍ വടകരയില്‍ നിന്ന് ക്രെയിന്‍ എത്തിച്ച് ലോറി നീക്കിയ ശേഷമാണ് ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിച്ചത്. ദേശീയപാത ആറുവരിയാക്കല്‍ പ്രവര്‍ത്തിയുടെ ഭാഗമായി സര്‍വ്വീസ് റോഡിലൂടെ ഒരു വാഹനം മാത്രമേ പോവാന്‍ പറ്റുകയുള്ളൂ. ഇത് കാരണം റോഡിലുണ്ടാവുന്ന നിസ്സാര തടസ്സങ്ങള്‍ പോലും ഗതാഗത കുരുക്കിന് കാരണമാവുന്നുണ്ട്. അതിരാവിലെ ആശുപത്രികളിലും എയര്‍പോര്‍ട്ടുകളിലും എത്തേണ്ട യാത്രക്കാരാണ് ഇത് മൂലം ബുദ്ധിമുട്ടുന്നത്.