മോട്ടോർ വ്യവസായത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണം: കൊയിലാണ്ടിയിൽ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം

news image
Dec 17, 2023, 3:42 pm GMT+0000 payyolionline.in
കൊയിലാണ്ടി: മോട്ടോർ വ്യവസായത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു നാലാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അടിക്കടിയുണ്ടാവുന്ന ഇന്ധന വിലവർദ്ധനവ്, ഇൻഷ്യൂൻസ് പ്രീമിയ നിരക്ക് ഉയർത്തൽ 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ച് നീക്കുന്ന സ്ക്രേപ്പ് പൊളസി ഗതാഗത മേഖലയെ കുത്തക വൽക്കരിക്കുന്ന പുതിയ മോട്ടോർ വാഹന ഭേദഗതി നിയമം തുടങ്ങിയവയെല്ലാം മോട്ടോർ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിലും വരുമാനവും ഇല്ലാതാവുന്ന സ്ഥിതിയാണ് വന്നു ചേർന്നിരിക്കുന്നത്.
ഇത്തരം നയങ്ങൾ തിരുത്താതെ ഗതാഗത മേഖലക്ക് നിലനിൽക്കാൻ കഴിയില്ല അത് പോലെ ദേശീയപാത വികസനത്തിന്റെയും മറ്റ് വികസന പ്രവർത്തനങ്ങളുടെയും ഭാഗമായി നിലവിലുള്ള ഓട്ടോ ടാക്സി സ്റ്റാന്റുകൾ ഇല്ലാതാക്കപ്പെടുന്നു തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് സ്റ്റാൻഡും ശുചിമുറിയും സൗകര്യപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ നാലാമത് കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി ഇ എം എസ് സ്മാരക ടൗൺ ഹാളിൽ സി ഐ ടി യു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി കെ പ്രേംനാഥ് അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എ വി സുരേഷ് കുമാർ അഭിവാദ്യം ചെയ്തു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ കെ മമ്മു പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എ സോമശേഖരൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
സമ്മേളനം പി കെ മുകുന്ദനെ പ്രസിഡണ്ടായും എൽ രമേശനെ ജനറൽ സെക്രട്ടറി ആയും കെ കെ മമ്മുവിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു. സ്വാഗത സംഘം ചെയർമാൻ ടി കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു. യൂണിയന്റെ ആദ്യകാല നേതാവായ കെ സുകുമാരനെ സി ഐ ടി യു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു. എ സോമശേഖരൻ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe