മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. കെ.എം.എ.അസീസ് ഇഫ്താർ സന്ദേശം നൽകി. ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു.

ബ്ലൂമിംഗ് ആർട്സ് സംഘടിപ്പിച്ച ‘ഇഫ്താർ മീറ്റിൽ ‘ കെ.എം.എ.അസീസ് ഇഫ്താർ സന്ദേശം കൈമാറുന്നു.
ബ്ലോക്ക് മെമ്പർ എ.പി.രമ്യ, ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി, ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, കെ.എം.സുരേഷ്, എം.കെ. കുഞ്ഞമ്മത്, കെ.പി.രാമചന്ദ്രൻ, എം.എം.കരുണാകരൻ, വിജീഷ് ചോതയോത്ത്, പി.കെ.അനീഷ്, കെ.ശ്രീധരൻ, സി.നാരായണൻ, വട്ടക്കണ്ടി ബാബുരാജ്, ടി.ചന്ദ്രൻ, പി.കെ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.