മേപ്പയ്യൂർ: മേപ്പയ്യൂർ ഫെസ്റ്റ് ജനകീയ സാംസ്കാരികോത്സവത്തിൻ്റെ മീഡിയ സെൻ്റർ ഫെസ്റ്റ് ചെയർമാനും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സറീന ഒളോറ അധ്യക്ഷയായി. ജന: കൺവീനർ വി സുനിൽ, നിഷാദ് പൊന്നംകണ്ടി, മുജീബ് കോമത്ത്, ഭാസ്കരൻ കൊഴുക്കല്ലൂർ, കെ.എം ലീഗിത്ത്, ഷബീർ ജന്നത്ത്, പി.ബാബു, സുനിൽ ഓടയിൽ എന്നിവർ സംസാരിച്ചു.