.
മൂടാടി (ഹിൽ ബസാർ): മൂടാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും വാർഡ് മെമ്പറും ഖാദി ബോർഡ് റിട്ടേയെർഡ് പ്രോജക്ട് ഓഫീസറും ആയിരുന്ന മൊയില്യാട്ട് ദാമോദരൻ നായരുടെ പതിനാലാം ചരമ വാർഷികം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം കെപിസിസി മെമ്പർ കെ രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി വി പി ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡണ്ട് കെ ടി വിനോദൻ, മുൻ പ്രസിഡന്റ് ഇ ടി പത്മനാഭൻ, മണ്ഡലം പ്രസിഡന്റ് രാമകൃഷ്ണൻ കിഴക്കയിൽ, രൂപേഷ് കൂടത്തിൽ, പപ്പൻ മൂടാടി, അഡ്വക്കേറ്റ് ഷഹീർ, എടക്കുടി സുരേഷ് ബാബു മാസ്റ്റർ, ആർ.നാരായണൻ മാസ്റ്റർ പൊറ്റക്കാട് ദാമോദരൻ,
വികുറ്റിയിൽ രവി മാസ്റ്റർ, കണ്ണിയാംകണ്ടി രാധ കൃഷ്ണൻ, കാളിയേരി മൊയ്തു, മുകുന്ദൻ ചന്ദ്രകാന്തം, അശോകൻ പുഷ്പാലയം തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ ചേനോത്ത് രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി മോഹൻദാസ് മാസ്റ്റർ സ്വാഗതവും ട്രസ്റ്റ് മെമ്പർ ടിഎൻഎസ് ബാബു നന്ദിയും രേഖപ്പെടുത്തി.