മൂടാടിയിലെ വാഹന പരിശോധനയില്‍ കാറിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യം പിടികൂടി

news image
Aug 10, 2024, 7:37 am GMT+0000 payyolionline.in

കൊയിലാണ്ടി: കാറിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യം പിടികൂടി. എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എ.പി. ദിപീഷിൻ്റെ നേതൃത്വത്തിൽ ദേശീയ പാതയിൽ മൂടാടി വീമംഗലം  ഭാഗങ്ങളിൽ നടത്തിയ വാഹന  പരിശോധനയിലാണ്  73.5 ലിറ്റർ പുതുച്ചേരി മദ്യവും കടത്താൻ ഉപയോഗിച്ച KL-62-C. 6385 നമ്പർ കാറും പിടികൂടിയത്.

കോഴിക്കോട് താലൂക്കിൽ ഒളവണ്ണ വില്ലേജിൽ പൊക്കുന്ന് കോന്തനാരി  ദേശത്ത് വീട്ടിൽ  സോന വിമൽ (43) നെ  അറസ്റ്റ് ചെയ്ത് ഒരു അബ്കാരി കേസെടുത്തു.  കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിൽ u/s 58 &67Bof Abkari Act I of 1077  പ്രകാരം CR No 97/2024 വകുപ്പ് പ്രകാരമാണ് കേസ്സെടുത്തത്.  റെയ്ഡിന് അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കരുണൻ ,എ ഇ.ഐ. (ഗ്രേഡ്) പി.ഒ.പ്രവീൺ ഐസക് , (ഗ്രേഡ്)  പി.പി.ഷൈജു  ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് എന്നിവരുടെ സംഘമാണ് റെയ്ഡ്ഡ് നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe