മൂടാടി: മൂടാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. പഞ്ചായത്തിന്റെ പ്രധാന ടൗണായ നന്തിയിലും പരിസര പ്രദേശങ്ങളിലും ജനങ്ങൾക്ക് നടന്നു പോവാൻ പറ്റാത്ത അവസ്ഥയിലാണ് തെരുവ് നായകളുടെ വിളയാട്ടം.
ജനവാസകേന്ദ്രങ്ങളിലെല്ലാം പഞ്ചായത്ത് മാലിന്യം നിക്ഷേപിച്ച് തെരുവ് നായകൾക്ക് താവളം ഒരുക്കുകയാണ്. മൂടാടി പഞ്ചായത്തിലെ പ്രധാന ടൗണുകളായ മൂടാടി,നന്തി,വിരവഞ്ചേരി,ചിങ്ങപുരം ഭാഗങ്ങളെല്ലാം മാലിന്യങ്ങൾ കൊണ്ട് വൃത്തിഹീനമായിരിക്കുകയാണ്. ഇത് മൂലം തെരുവ് നായകളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ്.
മാലിന്യ സംസ്കരണത്തിന് പഞ്ചായത്ത് ഭരണ സിമിതി അടിയന്തര ഇടപെടൽ നടത്തി പരിഹാരം ഉണ്ടാക്കണം. പഞ്ചായത്ത് ഭരണ സിമിതിയുടെ കൊള്ളരുതായ്മയും ദുർഭരണവും തുടർന്ന് കൊണ്ടിരിക്കുകയാണ്. മൂടാടി പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റി ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് പ്രസിഡണ്ട്
പി.കെ മുഹമ്മദലി, ജനറൽ സിക്രട്ടറി
സാലിം മുചുകുന്നും പ്രസ്താവനയിൽ പറഞ്ഞു.