മൂടാടിയിൽ വനിത ലീഗിന്റെ ‘ചുവട്’ കുടുംബ സംഗമം ശ്രദ്ധേയമായി

news image
Oct 26, 2023, 3:58 pm GMT+0000 payyolionline.in

നന്തി ബസാർ : മൂടാടി വീമംഗലത്ത് പതിനാറാം വാർഡ് വനിത ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ‘ചുവട്’ കുടുംബ സംഗമം ശ്രദ്ധേയമായി. നൂറിലധികം സ്ത്രീകൾ പങ്കെടുത്ത പരിപാടി ജില്ലാ സെക്രട്ടറി പി.റഷീദ പതാക ഉയർത്തി. പഞ്ചായത്ത് വനിതലീഗ് പ്രസിഡണ്ട് ഫൗസിയ റഫീഖ് ഉൽഘാടനം ചെയ്തു. യു.കെ. ഷനീജ അദ്ധ്യക്ഷയായി. സജ്ന പിരിശത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

 

 

പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് സി.കെ.അബുബക്കർ, വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.കെ. സുനിത, സുഹറ ഖാദർ, റഷീദ സമദ്, സാജിത ഗഫൂർ , പി.വി. നുസ്രത്ത് സുഹറ, സീനത്ത് കാര്യണ്യ ഹസീന കൊവ്വുമ്മൽ സംസാരിച്ചു. മാറുന്ന കാലഘട്ടത്തിൽ സംഘടനയുടെ വളർച്ചയെപ്പറ്റി ഹരിത ജില്ല സിക്രട്ടറി പി. ഇഷിദ സംസാരിച്ചു. ട്രഷറർ സാജിത ജമാൽ സ്വാഗതവും സീനത്ത് കാരുണ്യ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe