ഇടുക്കി: മുഖ്യമന്ത്രി വിഡി സതീശനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ നാല് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ അറസ്റ്റിൽ. ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാൻ, പ്രിൻസ് ജോസഫ് എന്നിവരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. നാലു പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഇടുക്കിയിലെ ആനത്താരകളിൽ നിന്ന് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് പ്രതിഷേധം നടത്തിയത്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച നാല് പേർ അറസ്റ്റിൽ
Sep 26, 2026, 5:16 am GMT+0000
payyolionline.in
