എം.ഡി.എം.എ. കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപിക കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റു

news image
Sep 26, 2026, 5:34 am GMT+0000 payyolionline.in

വടകര: എം.ഡി.എം.എ. കേസിൽ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് കുത്തേറ്റു. ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. കേസിൽ ജാമ്യത്തിലിറങ്ങിയ കീർത്തന, ജാമ്യവ്യവസ്ഥയുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഒപ്പിടാൻ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു ആക്രമണം. ഭർത്താവാണ് കുത്തിയതെന്നാണ് സംശയം.സാരമായി പരിക്കേറ്റ കീർത്തനയെ കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe