മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; ജനകീയ ആക്‌ഷൻ കമ്മിറ്റി പ്രതിഷേധജ്വാല തീർത്തു

news image
Dec 30, 2024, 4:51 pm GMT+0000 payyolionline.in

വടകര: മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ ജനകീയ ആക്‌ഷൻ കമ്മിറ്റി സ്റ്റേഷനു മുന്നിൽ ബഹുജന പ്രതിഷേധജ്വാല തീർത്തു. കോവിഡിനു മുൻപ്‌ സ്റ്റോപ്പുണ്ടായിരുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിച്ചു കിട്ടാനാണ് പ്രതിഷേധം. ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ,  എന്നീ റെയിൽവേ സ്റ്റേഷനുകളിലും ഇതേ രീതിയിൽ സമരം നടന്നു. ജനപ്രിയ ട്രെയിനുകൾക്ക് വരുമാനം കുറവാണെന്നുപറഞ്ഞ് റെയിൽവേ സ്റ്റേഷനുകൾ തന്നെ അടച്ചുപൂട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് അംഗീകരിക്കില്ലെന്നും സമരസമിതി അറിയിച്ചു.

കൂടാതെ മുക്കാളി റെയിൽവേ സ്റ്റേഷന്റെ വികസനവും നടപ്പാക്കണം, റെയിൽവേ അധികൃതരോടും കേന്ദ്രസർക്കാരിനോടും പലരീതിയിൽ അഭ്യർഥിച്ചിട്ടും മുക്കാളി സ്റ്റേഷന് അനുകൂലമായ നടപടിയുണ്ടാകുന്നില്ല. തുടർന്ന് ആക്‌ഷൻ കമ്മിറ്റി പ്രതിഷേധജ്വാലയും  പ്രതിഷേധ സംഗമവും നടത്തി. ആക്ഷൻ കമ്മിറ്റി ചെയർമാൻ റീന രയരോത്ത് അധ്യഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിസൻറ് ആയിഷ ഉമ്മർ, സംയുക്ത ആക്ഷൻ കമ്മിറ്റി ചെയർമാൻ പി ബാബുരാജ് , എം കെ സുരേഷ് ബാബു, എം പി ബാബു, പി കെ പ്രീത, യു എ റഹിം,, കെ എ സുരേന്ദ്രൻ , പ്രദീപ് ചോമ്പാല, എം പ്രമോദ്, കെ സാവിത്രി, പി കെ പ്രകാശൻ, കെ.കെ ജയചന്ദ്രൻ , ഹാരിസ് മുക്കാളി, കെ പി ജയകുമാർ, സുജിത്ത് പുതിയോട്ടിൽ, കെ പ്രശാന്ത്, കെ പി വിജയൻ , കെ പവിത്രൻ , പി സുരേഷ് ബാബു, എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe