മുക്കാളിയിൽ നിന്നും കല്ലാമലയിലേക്കുള്ള റോഡ് റെയിൽവേ കമ്പിവേലി കെട്ടി അടച്ചു: പ്രതിഷേധം ശക്തം

news image
Jul 23, 2024, 4:42 am GMT+0000 payyolionline.in

വടകര: സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന തരത്തിൽ മുക്കാളിയിൽ നിന്നും കല്ലാമല ഭാഗത്തേക്ക്‌ പതിറ്റാണ്ടുകളായ്‌ വാഹനം പോയി കൊണ്ടിരുന്ന റോഡ് റെയിൽവേ കമ്പിവേലി കെട്ടി അടച്ചു. തിങ്കൾ ഉച്ചയോടെയാണ് സംഭവം. കൊയിലാണ്ടി റെയിൽവേ എൻജിനീർ വിഭാഗമാണ് ഇത് നടത്തിയത് കാൽ നട പോലും അനുവദിക്കാത്ത തരത്തിലാണ് ഈ കെട്ടിയടക്കൽ.

മുക്കാളി ടൗണിൽ നിന്നും റെയിൽവെ ഗേറ്റ് കടന്ന് കല്ലാമല സ്കൂൾ ഭാഗത്തേക്ക് കാലങ്ങളായി ജനങ്ങൾ ഉപയോഗിച്ച് കൊണ്ടിരുന്ന ഗതാഗതമാർഗം. ഒരു മുന്നറിയിപ്പുമില്ലാതെ റെയിൽ അടച്ചത്. നിർത്തിയിരുന്ന വണ്ടികൾ പലതും എടുത്ത് മാറ്റി മുക്കാളി റെയിൽവെസ്റ്റേഷൻ നോക്കുകുത്തിയാക്കിയതിന് പിറകെ വന്ന റെയിൽവെയുടെ ഈ നടപടി ജനങ്ങൾക്ക് ഇരുട്ടടി ലഭിച്ചതിന് തുല്യമായി.

ഇതിന് പിന്നലെ നിലവിലെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചത് പ്രശ്‌നം ചർച്ച ചെയ്യാൻ ഇന്ന് (ചൊവ്വ) നാല് മണിക്ക് ചോമ്പാല എൽ പി യിൽ സർവ്വകക്ഷി യോഗം ചേരും. വഴി പുന: സ്ഥാപിക്കാൻ റെയിൽവെ നടപടിയെടുക്കണമെന്ന് ഗ്രാമ പഞ്ചാ യത്ത് അംഗം റീന രയരോത്ത് , അഴിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി ബാബുരാജ്, താലുക്ക് വീകസന സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവർ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe