മീത്തലെപ്പള്ളിക്കും തൃക്കോട്ടൂർ ഗണപതി ക്ഷേത്രത്തിനും ഇടയിൽ ഫൂട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കും: ഡോ. പി.ടി. ഉഷ എം.പി.

news image
Jun 8, 2026, 3:34 am GMT+0000 payyolionline.in

പയ്യോളി: തിക്കോടി മീത്തലെപ്പള്ളിക്കും തൃക്കോട്ടൂർ ഗണപതി ക്ഷേത്രത്തിനും ഇടയിലായി ഫൂട്ട് ഓവർബ്രിഡ്ജ് (Foot Overbridge) നിർമ്മിക്കുമെന്ന് ഡോ. പി.ടി. ഉഷ എം.പി. ഉറപ്പുനൽകി. സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ കഴിഞ്ഞ വർഷം നൽകിയ നിവേദനം പരിഗണിച്ചാണ് എം.പി.യുടെ ഈ സുപ്രധാന പ്രഖ്യാപനം.

ഇതിനുപുറമെ, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കാൻ മറ്റൊരു നിവേദനം കൂടി അസോസിയേഷൻ ഭാരവാഹികൾ എം.പി.ക്ക് സമർപ്പിച്ചു. മീത്തലെപ്പള്ളി – പള്ളിത്താഴ അങ്കണവാടി റോഡിൽ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് നമ്പർ 699-ന് സമീപം അടിപ്പാത (Underpass) നിർമ്മിക്കണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.

സ്നേഹതീരം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. ഖാലിദ്, സെക്രട്ടറി സി. ബാലൻ, ജോയിന്റ് സെക്രട്ടറി സി.എം. സുജാത, ട്രഷറർ സി.കെ. ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദക സംഘം എം.പി.യെ കണ്ട് നിവേദനം കൈമാറിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe