മിൽമ പാൽവില ലീറ്ററിന് 6 രൂപ കൂടും; വർധന ഡിസംബർ 1 മുതൽ

news image
Nov 23, 2022, 3:04 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ മിൽമ പാൽ വിലവർധന ഡിസംബർ 1 മുതൽ നടപ്പാക്കും. ലീറ്ററിന് 6 രൂപ കൂടും. സർക്കാർ അനുമതി ലഭിച്ചാൽ വർധന ഇന്നലെ മുതൽ നടപ്പാക്കാനാണു മിൽമ ആലോചിച്ചത്. മന്ത്രി ജെ. ചിഞ്ചുറാണിയും മിൽമ ചെയർമാൻ കെ.എസ്.മണിയും മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, വിലവർധന നടപ്പാക്കാൻ മിൽമ‍യ്ക്ക് സർക്കാർ ഇതുവരെ നിർദേശം കൈമാറിയിട്ടില്ല. അനുമതി ലഭിച്ചാൽ വെള്ളിയാഴ്ച മിൽമ ഭരണസമിതി യോഗം ചേർന്നു വിലവർധന നടപ്പാക്കാനാണ് ആലോചന. അനുബന്ധ ഉൽപന്നങ്ങൾക്കും വില കൂട്ടും.

പാൽ വില ലീറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മിൽമ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശ. ക്ഷീരകർഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണു വില കൂട്ടുന്നതെങ്കിലും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കർഷകർക്കു കിട്ടുന്നില്ലെന്ന ആക്ഷേപ‍വുമുണ്ട്. കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ വില ഇരട്ടി‍യായ സാഹചര്യത്തിൽ ആനുകൂല്യങ്ങൾ നേരിട്ടു ലഭ്യമാക്കണമെന്നാണു ക്ഷീരകർഷകരുടെ ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe