കൊയിലാണ്ടി: മാവേലി സ്റ്റോറിലെ അവശ്യസാധനങ്ങളുടെ വിലനിലവാരം പിടിച്ചു നിർത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ചെങ്ങോട്ട്ക്കാവ് ബി.ജെ.പി കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അഡ്വ വി.സത്യൻ സംസാരിച്ചു.
ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻ്റ പ്രിയ ഒരുമ്മൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജിതേഷ് ബേബി സ്വാഗതവും പ്രശോഭ് ജ്യോതിസ് നന്ദിയും പറഞ്ഞു. മാധവൻ ബോധി സതീശൻ കുനിയിൽ എന്നിവർ പ്രസംഗിച്ചു. സരിത കെ ടി സുജലകുമാരി ,രാജീവൻ പി.പി.അഭിലാഷ് രജി കെ..എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.