കോഴിക്കോട്: മാവൂർ പഞ്ചായത്ത് ഓഫീസിൽ ഒളിക്യാമറ വിവാദം. ഓഫീസിലെ താത്കാലിക ജീവനക്കാരനാണ് ക്യാമറ സ്ഥാപിച്ചത്. ഓഫീസിലെ ദൃശ്യങ്ങൾ രണ്ട് വർഷമായി ജീവനക്കാരന്റെ മൊബൈൽ ഫോണിലുണ്ട്. പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായ ടെക്നിക്കൽ അസിസ്റ്റന്റ് ആണ് ക്യാമറ വെച്ചത്. പഞ്ചായത്തിലെ വനിതാ ജീവനക്കാരാണ് ക്യാമറ കണ്ടെത്തിയത്.
വിവാദമായതിന് പിന്നാലെ ക്യാമറ അഴിച്ച് മാറ്റി. സംഭവത്തിൽ എൽഡിഎഫ് അംഗങ്ങൾ പൊലീസിൽ പരാതി നൽകി. താത്കാലിക ജീവനക്കാരനെ പുറത്താക്കണമെന്നാണ് ആവശ്യം. കൂടുതൽ ഒളിക്യാമറകൾ ഓഫീസിൽ ഉണ്ടെന്ന് സംശയിക്കുന്നതായും എൽഡിഎഫ് അംഗങ്ങൾ ആരോപിക്കുന്നു.
