മക്ക: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി തീർഥാടക മരിച്ചു. കൊടുങ്ങല്ലൂർ അറകുളം വടക്ക് സ്വദേശി പുതുവീട്ടിൽ ഹബീബിന്റെ ഭാര്യ സാജിത (52)യാണ് മരിച്ചത്. മിനായിലെ അൽ ജസർ ആശുപത്രിയിലായിരുന്നു അന്ത്യം.
തൃശൂരിൽ നിന്നും സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ സാജിത ശ്വാസതടസ്സം ഉണ്ടായിരുന്നതിനാൽ ആംബുലൻസിൽ മെഡിക്കൽ സഹായത്തോടെയായിരുന്നു അറഫ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയത്. മൃതദേഹം മക്കയിൽ ഖബറടക്കും. ഇബ്രാഹിമാണ് പിതാവ്. മാതാവ് നബീസ ഇബ്രാഹിം.