മലപ്പുറം : രണ്ട് കോടിയോളം രൂപയുടെ പാമ്പിന്‍ വിഷവുമായി മൂന്നുപേര്‍ മലപ്പുറം കൊണ്ടോട്ടി പൊലീസിന്റെ പിടിയില്‍. പത്തനംതിട്ട കോന്നി സ്വദേശികളായ പ്രദീപ് നായര്‍, (62)ടിപി കുമാര്‍ (63)തൃശൂര്‍ സ്വദേശി ബഷീര്‍ (58) എന്നിവര്‍ ആണ് മലപ്പുറം കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് പാമ്പിന്‍ വിഷം കണ്ടെടുത്തിട്ടുണ്ട്.
മലപ്പുറത്തുള്ള ഒരാള്‍ക്ക് വില്‍ക്കുന്നതിനാണ് സംഘം പാമ്പിന്‍ വിഷവുമായി കൊണ്ടോട്ടിയില്‍ എത്തിയതെന്നാണ് വിവരം. കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍ വച്ചാണ് പൊലീസ് മൂവരേയും കസ്റ്റഡിയില്‍ എടുത്തത്. ഫ്‌ളാസ്‌കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പിന്‍ വിഷം. മൂവര്‍ സംഘത്തിന് വിഷം നല്‍കിയത് ആരെന്നും പൊലീസ് കണ്ടെത്തിയെന്നാണ് വിവരം.
പിടിയിലായവരില്‍ ടി പി കുമാര്‍ എന്നയാള്‍ പഞ്ചായത്ത് പ്രസിഡന്റാണ്. പ്രതികളില്‍ മറ്റൊരാള്‍ റിട്ട. അധ്യാപകനുമാണ്. ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മൂവരേയും കുടുക്കിയത്.