കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്നുപേർ മരിച്ച ദാരുണ സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ഉൽസവത്തിനിടെ ആനകൾ ഇടഞ്ഞ് മൂന്നുപേരുടെ മരണത്തിലും , നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്ത ദാരുണമായ സംഭവം.
അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ച എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. കുറ്റകാർ ആരായാലും മുഖം നോക്കാതെയുള്ള അന്വേഷണമായിരിക്കും പോലീസ് നടത്തുക. സി ഐശ്രീലാൽ ചന്ദ്രശേഖരനാണ് അന്വേഷണ ചുമതല.