ഭിന്ന ശേഷി മാസാചരണം സ്പർശം സായാഹ്ന സദസ്സ്

news image
Dec 16, 2023, 5:17 am GMT+0000 payyolionline.in
കൊയിലാണ്ടി: ഭിന്നശേഷി മാസാചരണവുമായി ബന്ധപ്പെട്ട് കണ്ണൻകടവ് ഗവൺമെന്റ് ഫിഷറീസ് എൽ പി സ്കൂൾ , സമഗ്ര ശിക്ഷാ കേരള  ബി ആർ സി പന്തലായനി യുമായി സഹകരിച്ച് ചേമഞ്ചേരി  കാട്ടില പീടികയിൽ സ്പർശം സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സതി കിഴക്കയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ  കാനത്തിൽ ജമീല ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
പരിമിതികളെ കഴിവുകൾ കൊണ്ട് ചെറുത്തു തോൽപ്പിച്ച കേരള ബ്ലൈൻഡ് ഫുട്ബോൾ കളിക്കാരൻ മാഹിൻ ദിലീപ് പ്രഭാഷണം നടത്തി. കവിയും ചിത്രകാരനുമായ  യു കെ രാഘവൻ മാസ്റ്ററുടെ നേതൃത്വത്തിൽ ജനകീയ ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചു കൊണ്ട് പരിപാടി ആരംഭിച്ചു . സുരേഷ് ഉണ്ണി, ഉദയേഷ് ചേമഞ്ചേരി, സുലേഖ എന്നിവർ ചിത്രരചനയിൽ  പങ്കെടുത്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സന്ധ്യ ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം എം പി മൊയ്തീൻകോയ, യൂകെ രാഘവൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു പന്തലായനി ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ ദീപ്തി ഇ.പി ഭിന്നശേഷി ദിന പ്രമേയം അവതരിപ്പിച്ചു. കലാഭവൻ മണി പുരസ്കാര ജേതാവ് ബിജു അരിക്കുളത്തിന്റെ നേതൃത്വത്തിൽ നാടൻ പാട്ട് പൂരം നടന്നു. കണ്ണൻകടവ് സ്കൂൾ കുട്ടികൾ അവതരിപ്പിച്ച നൃത്തം ശ്രദ്ധേയമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe