ഭിന്നിപ്പിച്ച് ഭരിക്കുന്ന ബിജെപിയുടെ നയം തന്നെ സിപിഎം ഏറ്റെടുക്കരുത്: സി.എച്ച് ഇബ്രാഹിം കുട്ടി

news image
Nov 11, 2024, 11:49 am GMT+0000 payyolionline.in

മേപ്പയ്യൂർ: ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ബിജെപിയുടെ എല്ലാകാലത്തെയും രാഷ്ട്രീയ ആയുധമാണെന്നും കേരളത്തിലെ സി പി എം അത് പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണെന്നും മഹാരാഷ്ട്ര സ്റ്റേറ്റ് മുസ്‌ലിം ലീഗ് ട്രഷറർ സി.എച്ച് ഇബ്രാഹിം കുട്ടി പറഞ്ഞു. മേപ്പയ്യൂർ ടൗൺ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച വിഭജന തന്ത്രത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം വിജയിക്കുന്നത്.

 

മേപ്പയ്യൂർ ടൗൺ മുസ്‌ലിം ലീഗ് പ്രവർത്തക കൺവെൻഷൻ സി.എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്യുന്നു

രാഷ്ട്രീയ നേട്ടത്തിനും അധികാരത്തിനുമായി സമാധാനത്തോടെയും പരസ്പരം സ്‌നേഹത്തോടെയും ജീവിക്കുന്ന മനുഷ്യരെ ബിജെപിയും സി പി എമ്മും ഭിന്നിപ്പിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പല പ്രസ്താവനകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. എസ്.പി അബ്ദുറഹിമാൻ അധ്യക്ഷനായി.കമ്മന അബ്ദുറഹിമാൻ, എം.എം അഷറഫ്, കെ.എം.എ അസീസ്, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി അബ്ദുൽ സലാം, വി.പി.ജാഫർ, അജ്നാസ് കാരയിൽ, ടി.കെ നബീദ്, വി.വി നസ്റുദ്ദീൻ സംസാരിച്ചു. കമ്മറ്റി ഭാരവാഹികളായി ബഷീർ തേക്കും കൂട്ടത്തിൽ പ്രസിഡൻ്റ്, എസ്.പി അബ്ദുറഹിമാൻ, ബഷീർ പള്ളിപ്പറമ്പിൽ വൈസ് :പ്രസിഡന്റുമാർ, നിസാർ മേപ്പയ്യൂർ ജന: സെക്രട്ടറി, കെ.കെ സിറാജുദ്ദീൻ, ലത്തീഫ് കൊല്ലറോത്ത് സെക്രട്ടറിമാർ, അഷറഫ് പൊന്നംകണ്ടി ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe