ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ ‘ഡ്രീം കാർ’ സ്വന്തമാക്കി പ്രവാസി. ഒരു പുത്തൻ BMW430i ആണ് റാസ് അൽ-ഖൈമയിൽ നിന്നുള്ള ദിനേഷ് കുമാർ സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ നിന്നാണ് ദിനേഷ് ഡ്രീം കാർ ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. പ്രത്യേകിച്ച് കണക്കുകൂട്ടലുകളൊന്നുമില്ലാതെ ഒരു ടിക്കറ്റ് തെരഞ്ഞെടുക്കുകയായിരുന്നു എന്നാണ് ദിനേഷ് പറയുന്നത്.
തനിക്ക് ലഭിച്ച ഡ്രീം കാർ വിൽക്കാനാണ് ദിനേഷിന്റെ തീരുമാനം. രണ്ടു കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കും. പകുതി പണം സ്വന്തമായി ഒരു ട്രാൻസ്പോർട്ടേഷൻ ബിസിനസ് തുടങ്ങാൻ ഉപയോഗിക്കും – ദിനേഷ് പറയുന്നു. ഗ്രാൻഡ് പ്രൈസ് വിന്നറാകാൻ തുടർന്നും ബിഗ് ടിക്കറ്റ് കളിക്കുമെന്നാണ് ദിനേഷ് പറയുന്നത്.ജൂലൈ മാസം ഡ്രീം കാർ ടിക്കറ്റെടുക്കുന്നവർക്ക് ഒരു ജീപ് റാംഗ്ലർ ഓഗസ്റ്റ് മൂന്നിന് നേടാം. സെപ്റ്റംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു ലക്ഷ്വറി BMW 430i നേടാനുമാകും. ഒരു ഡ്രീം കാർ ടിക്കറ്റിന് AED 150 മാത്രം മുടക്കിയാൽ മതി. രണ്ടു ടിക്കറ്റെടുത്താൽ ഒന്ന് ഫ്രീയാണ്.ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാം. അല്ലെങ്കിൽ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ നിന്ന് ടിക്കറ്റെടുക്കാം. മറ്റു മാർഗങ്ങളിലൂടെ ടിക്കറ്റുകൾ വാങ്ങുന്നവർ ടിക്കറ്റുകൾ വ്യാജമല്ലെന്ന് ഉറപ്പാക്കണം