ബാലുശേരി: ബാലുശേരിയിൽ ബസ് ബൈക്കിനിടിച്ച് അപകടം. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ചിട്ടി കമ്പനി ജീവനക്കാരനായ പരപ്പിൽ സ്വദേശി രമേശനാണ് പരിക്കേറ്റത്.ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്. താമരശേരിയിൽ നിന്നും ബാലുശേരിയിലേക്കു പോവുകയായിരുന്ന അർച്ചന എന്ന ബസ്സാണ് അപകടം ഉണ്ടാക്കിയത്. ബസ്സിന്റെ ഇടിയുടെ ആഘാതത്തിൽ യാത്രികൻ ബസ്സിനടിയിലേക്കു തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ബാലുശേരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് അമിത വേഗതയിലായിരുന്നുവെന്നു നാട്ടുകാർ ആരോപിക്കുന്നു. അപകടം നടന്ന ഉടൻ തന്നെ ബസ് ഡ്രൈവർ ബസ് ഓഫാക്കാതെ ഓടിരക്ഷപ്പെട്ടു. രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും ഓട്ടോ തൊഴിലാളികളുമാണ് മുൻകൈ എടുത്തത്.
